മുന്‍പ് കേരള സര്‍ക്കാര്‍ ഇസ്ലാമിക് ബാങ്കിംഗ് നടപ്പാക്കാന്‍ തീരുമാനിച്ചപ്പോഴും , കെ എഫ് സി അടക്കമുള്ള വലിയ ഭക്ഷണ ശാലകളില്‍ "ഞങ്ങള്‍ വിളമ്പുന്നത് ഹലാല്‍ ഭക്ഷണം ആണ് " എന്ന ബോര്‍ഡുകള്‍ വന്നപോഴും ചില മുസ്ലിംങ്ങളെങ്കിലും വിശ്വസിച്ചിരുന്നു "അല്‍ഹംദുലില്ല , പതുക്കെ ലോകം ഇസ്ലാം ആണ് സത്യം എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു " എന്ന്.
അതുപോലെ തന്നെ ചില സംഘടനകള്‍ മുസ്ലിം വിരുദ്ധത പ്രകടിപ്പിച്ചു രാഷ്ട്രീയ ലാഭം കൊയ്യാന്‍ വേണ്ടി "ഇത് ഇവിടം മുസ്ലിം രാജ്യമാക്കാനുള്ള അജണ്ടയുടെ ഭാഗമാണ്"
എന്നൊക്കെ പ്രചരിപ്പിച്ചിരുന്നു
കൂടുതല്‍ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സത്യത്തില്‍ അവര്‍ അറിയുന്നില്ല ലോകം കമ്പോള വല്‍ക്കരിക്കപെട്ടപ്പോള്‍ മനുഷ്യന്‍ വെറും ഒരു ഉപഭോകതാവ് എന്ന നിലയിലേക്ക് ചെരുതാക്കപെട്ടപ്പോള്‍ അവിടെ കുത്തകകള്‍ക്ക് ലോക ജനസംഖ്യ യുടെ 23% ത്തോളം വരുന്ന, "മുസ്ലിം" ലേബലില്‍ ഉള്ള , ഉപഭോകതക്കളില്‍ തങ്ങളുടെ ഉല്പന്നം മാര്‍ക്കറ്റ് ചെയ്യാനുള്ള തന്ത്രങ്ങളില്‍ ചിലത് മാത്രമാണ് ഇതെന്ന്
No comments:
Post a Comment